കൊച്ചി: മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. എറണാകുളത്താണ് സംഭവം. ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര സ്വദേശി മനോജ് കുമാറാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ജീവിക്കാനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. പോലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇയാള്‍ താഴെയിറങ്ങാന്‍ തയ്യാറായില്ലെന്നാണ് വിവരം.