ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റു ചെയ്യണം ; വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍  പ്രതിഷേധിച്ച് കെജിഎംഒഎ സമരപരിപാടികളിലേയ്ക്ക് . പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.

രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവെച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. കൊവിഡ് ചികിത്സ, അടിയന്തിര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് സിവില്‍ പോലിസ് ഓഫീസറായ അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലിസിന്റെ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...