പത്തനംതിട്ടയില്‍ 75 കാരനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പായിരുന്നു പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച്‌ അവശനാക്കിയത്. കമ്പ്  ഉപയോഗിച്ച്‌ അടിക്കുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി മകനെയും മരുമകളെയും കസ്റ്റഡിയിലെടുത്തുവെങ്കിലും ഇരുവരെയും ഉടനെ വിട്ടയച്ചു. കേസെടുക്കുവാന്‍ പോലും ആദ്യം പോലീസിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുവാന്‍ ഇടപെടുന്നുണ്ടെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...