പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തി

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : പോക്സോ കേസിലെ സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതി സ്റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സെല്ലിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിനാണ് പ്രശാന്തിനെ അറസ്റ്റുചെയ്‌തത്.

സ്റ്റേഷനിലെത്തിയ പ്രതി അസ്വസ്ഥതയുണ്ടെന്നും കിടക്കാന്‍ സെല്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. സെല്ലിനുള്ളില്‍ പ്രതി മാലയുടെ ചരട് ഉപയോഗിച്ച്‌ കഴുത്തില്‍ മുറുക്കി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. അവശനായ പ്രതിയെ പോലീസ് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ മുറിവേറ്റ പ്രശാന്ത് ആശുപത്രിയിലെ സെല്ലില്‍ നിരീക്ഷണത്തിലാണിപ്പോള്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...