ബംഗളൂരു : വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതിച്ചതിൽ മനംനൊന്ത് ബംഗളൂരുവിൽ 29കാരൻ ആത്മഹത്യ ചെയ്‌തു. മഗഡി റോഡിലെ ഹൊസപാല്യയിലെ പ്രതിശ്രുത വധുവിന്‍റെ വീടിന് സമീപമാണ് മോഹൻ കുമാർ എന്നയാൾ ജീവനൊടുക്കിയത്. പെൺകുട്ടിയുടെ വീട്ടുകാർ ചില അഭ്യൂഹങ്ങൾ കേട്ട് കല്യാണം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവ് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ ഇയാളെ അപമാനിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഇയാളെ ഇറക്കി വിടുകയും ചെയ്‌തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
പെൺകുട്ടിക്കും അമ്മയ്ക്കും ബന്ധുവിനും എതിരെയാണ് യുവാവിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം ഒളിവിൽ കഴിയുകയാണ്. പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.