ശമ്പളം നൽകാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോതമംഗലo : ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്‌ട്രോണിക്സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ്. പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് തിങ്കളാഴ്ച്ച വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്തെത്തി അനൂപ് സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.

ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച്‌ ലോഡ്ജിലെ ചിത്രങ്ങള്‍ കമ്പനി അധികൃതര്‍ക്ക് അയച്ച ശേഷമാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍. സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ്: പാറക്കല്‍ രവീന്ദ്രനാഥ്. മാതാവ്: ഗീത. ഭാര്യ: സരിത (കുറ്റിലഞ്ഞി എം.ഇ.എസ് സ്ക്കൂള്‍ അധ്യപിക) മക്കള്‍: അശ്വിന്‍, ദേവിക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി

0
ചെന്നൈ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ 'സിഎം'...

വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്

0
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം...

പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

0
കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

0
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും...