തേക്കുതോട്ടില്‍ യുവതി ആത്മഹത്യ ചെയ്​ത സംഭവo ; യുവതിയുടെ ഭര്‍ത്താവും മക്കളും ബുധനാഴ്​ച വീട്ടുപടിക്കല്‍ സത്യഗ്രഹം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തേക്കുതോട്ടില്‍ യുവതി ആത്മഹത്യ ചെയ്​ത സംഭവത്തില്‍ പോലീസും പ്രതിക്കൂട്ടില്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ചും അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പിക്കണമെന്ന്​ ആവശ്യപ്പെട്ടും യുവതിയുടെ ഭര്‍ത്താവും മക്കളും ബുധനാഴ്​ച വീട്ടുപടിക്കല്‍ സത്യഗ്രഹം ആരംഭിക്കും.

സി.പി.എം പ്രവര്‍ത്തകന്റെ ശല്ല്യം സഹിക്കവയ്യാതെ​ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ്​ യുവതി ആത്മഹത്യ ചെയ്​തത്​. ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പീഡന കേസുകളില്‍ പോലീസ്​ പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടയിലാണ്​ പുതിയ സംഭവം.

തേക്കുതോട് സന്തോഷ് ഭവനില്‍ ബിജുവിന്റെ ഭാര്യ രാജിയാണ് (38)​ ആത്മഹത്യ ചെയ്​തത്​. സെപ്​റ്റംബര്‍ എട്ടിന് രാത്രി ഒരുമണിയോടെ വീടിന്റെ ബാല്‍ക്കണിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് പ്രവാസിയായ ബിജുവിന്റെ പ്രായമായ മാതാപിതാക്കളും 15ഉം 10ഉം വയസ്സുള്ള മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ വീടിന് സമീപം സ്​റ്റേഷനറി, മൊബൈല്‍ റീചാര്‍ജ് കട നടത്തുന്ന ശാന്തിഭവനില്‍ സൂരജ് (സുബി) രാജിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് പരാതി.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ്​ രാജി തണ്ണിത്തോട് പോലീസ് എസ്.എച്ച്‌.ഒക്ക്​ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. രാജിയുടെ ഭര്‍ത്താവ്​ മരണവിവരമറിഞ്ഞാണ്​ ഗള്‍ഫില്‍നിന്ന്​ നാട്ടിലെത്തിയത്​. സൂരജ് ശല്ല്യംചെയ്യുന്ന വിവരം രാജി ബിജുവിനെ അറിയിച്ചിരുന്നു.

ബിജുവിന്റെ നിര്‍ദേശപ്രകാരമാണ്​ പോലീസില്‍ പരാതി നല്‍കിയത്​. സി.പി.എം പ്രവര്‍ത്തകനായ സൂരജ് ശല്യം തുടര്‍ന്നപ്പോള്‍ രാജി നേരിട്ടും ഫോണിലൂടെയും തണ്ണിത്തോട് പോലീസിനെ അറിയിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്​. കടയില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ എത്തുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇതുകാട്ടി ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ഇത്തരത്തില്‍ പല പരാതികള്‍ തണ്ണിത്തോട് പോലീസില്‍ മുമ്പും പലരും നല്‍കിയിട്ടുണ്ടെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും സി.പി.എം തണ്ണിത്തോട്, തേക്കുതോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ ഇടപെടലാണ് കേസ് അട്ടിമറിക്കുന്നതെന്നും ബിജു ആരോപിച്ചു.

മരണം സംബന്ധിച്ച്‌ പോലീസിന്റെ വീഴ്​ചയും യുവാവിനെതിരായ പരാതിയും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി, സംസ്ഥാന, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

ഇപ്പോള്‍ അന്വേഷണം നിലച്ച മട്ടാണ്. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സത്യഗ്രഹസമരത്തിന് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, കോന്നി മണ്ഡലം പ്രസിഡന്‍റ്​ മനോജ് ജി.പിള്ള, തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പി.ഡി. ശശിധരന്‍ എന്നിവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...