തിരുവനന്തപുരം: പാറശാലയില്‍ സി.പി.എം പ്രവര്‍ത്തകയായ ആശ പാര്‍ട്ടി കെട്ടിടത്തില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആത്‌മഹത്യ കുറിപ്പ് കണ്ടെത്തി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ആലത്തറവിളാകം ജോയ്, കൊറ്റാമന്‍ രാജന്‍ എന്നിവരെയാണ് തന്റെ ആത്മഹത്യയുടെ കാരണക്കാരായി യുവതി ചൂണ്ടിക്കാണിക്കുന്നത്.
‘ശാരീരികമായും മാനസികമായും എന്നെ പീഡിപ്പിച്ചു’ എന്നാണ് സിപിഎം പ്രദേശിക നേതാക്കള്‍ക്കെതിരെ യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നിരന്തരമായ ചൂഷണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നുണ്ട്.