പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്‍റെ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സാംസ്കാരിക പ്രവര്‍ത്തകനും സിപിഎം സഹയാത്രികനുമായിരുന്ന റസാഖ് പയമ്പ്രോട്ട് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മൃതദേഹത്തോടൊപ്പം ലഭിച്ച പരാതികളും രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്ലാസ്റ്റിക് സംസ്ക്കരണ പ്ലാന്‍റ് പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങളുണ്ടെക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതിപ്പെട്ടിട്ടും പഞ്ചായത്തും ഉദ്യോഗസ്ഥരും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്. സിപിഎം പ്രാദേശിക നേതൃത്വവും പുളിക്കല്‍ പഞ്ചായത്തും പ്രതിക്കൂട്ടിലായ സംഭവത്തില്‍ പ്രതിഷേധം കടുക്കുകയാണ്.

നാട്ടിലെ പ്ലാസ്റ്റിക് മാനില്യ സംസ്കരണ പ്ലാന്‍റിനെതിരെ നല്‍കിയ നിരന്തര പരാതികളും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കുറിപ്പും കഴുത്തില്‍ത്തൂക്കിയാണ് കഴിഞ്ഞ ദിവസം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ റസാഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രാദേശിക നേതൃത്വവും പുളിക്കല്‍ പഞ്ചായത്തും പ്രതിക്കൂട്ടിലായ സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തത്. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ പതിനാലിന് തിരൂരില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മൃതദേഹത്തില്‍ നിന്നും ലഭിച്ച മാലിന്യ പ്ലാന്‍റിനെതിരെയുള്ള പരാതികളും മറ്റ് രേഖകളും പോലീസ് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ നിര്‍ദേശപ്രകരാമായിരിക്കും പോലീസിന്‍റെ തുടര്‍നടപടികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...