പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. യുവാവിന്റെ വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം പോലീസ് വ്യക്തമാക്കി. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാള്‍ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുന്‍പ് ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധത്തെ സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ച വീഡിയോയും ബൈജു പുറത്തു വിട്ടിരുന്നു. ആ ബന്ധം അറിഞ്ഞ ബൈജു അത് ഭാര്യയോട് ചോദിച്ചറിയുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...