കോട്ടയത്ത് ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ; അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം. വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. ബാങ്കിന്‍റെ ക്രൂരതയാണ് സഹോദരങ്ങളുടെ മരണകാരണമെന്നാണ് കോൺഗ്രസ് ആരോപണം.

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം.

കൊവിഡ് കാലത്ത് ബാങ്ക് ജീവനക്കാർ വായ്പാ തീരിച്ചടവിന് സമ്മർദ്ദം ചെലുത്തിയോ എന്നാണ് സഹകരണ വകുപ്പ് അന്വേഷിക്കുക. കൊവിഡ് കാലത്ത് സഹകരണ ബാങ്കുകൾ പോലും ക്രൂരമായി പെരുമാറുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. വിഷയത്തിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

എന്നാൽ കോവിഡ് കാലത്തിന് മുന്പ് തന്നെ വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയെന്നാണ് ബാങ്കിന്‍റെ നിലപാട്. ഒരു തവണ മാത്രമാണ് അടച്ചത്. ജപ്തി നടപടികളിലേക്ക് പോയിട്ടില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് വീട്ടിൽ എത്തിയത്. അതുകൊണ്ട് തന്നെ വീഴചയില്ലന്നുമാണ് അർബൻ ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെയാണ് കോട്ടയത്ത് നിസാറിനേയും നസീറിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...