പ്രണയം, 15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം ; സോനയുടെ മരണത്തില്‍ ദുരൂഹതയെന്ന് അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട: നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസില്‍ പരാതി നല്‍കി. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ മരുമകന്‍ വിപിന്‍ പറഞ്ഞത് സോന രാത്രി ഒന്‍പത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാല്‍ ഒന്‍പത് മണി സമയത്ത് മകള്‍ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്ന് പിതാവ് ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സോന ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വിവരം ഭര്‍ത്താവോ വീട്ടുകാരോ അല്ല അയല്‍വാസിയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

സോനയുടെ ആഗ്രഹപ്രകാരം ആണ് വിവാഹം നടത്തി കൊടുത്തത്. കഴിഞ്ഞ ദിവസം വിരുന്നിന് വീട്ടില്‍ വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സോന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...