ബാങ്ക് ചതിച്ചതിന്റെ മാനക്കേടില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം നാളെ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : ബാങ്ക് ചതിച്ചതിന്റെ മാനക്കേടില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം നാളെ. വായ്പ ലഭിക്കാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ ഗാന്ധിനഗര്‍ കുണ്ടുവാറ പച്ചാലപ്പൂട്ട്‌ വിപിന്റെ വീട്ടില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. സഹോദരി വിദ്യയുടെ വിവാഹം നാളെ പാറമേക്കാവ് അമ്പലത്തില്‍ നടക്കും. രാവിലെ 8.30നും ഒന്‍പതിനുമിടയില്‍ വരന്‍ നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. തുടര്‍ന്നു വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോകും. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങും. അധികം വൈകാതെ വിദ്യയെയും കൊണ്ടുപോകും.

12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടര്‍ന്നാണു മുടങ്ങിയത്. മരണത്തിന്റെ 16 നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അതിനുശേഷമുള്ള ആദ്യ മുഹൂര്‍ത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്. രണ്ടു വര്‍ഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വര്‍ണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പില്‍ വിപിന്‍ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കില്‍ നിന്നു പണം കിട്ടാതെ വരികയായിരുന്നു. സ്ത്രീധനമോ സ്വര്‍ണമോ നിധിന്‍ ചോദിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...