വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ ആണ്‍കുട്ടികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ ആണ്‍കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് 11,13,14 വയസുള്ള ശ്രീദേവ്, അരുണ്‍, അമ്പടി എന്നിവരെ കാണാതായത്. അയല്‍വാസികളായ ഇവര്‍ ബന്ധുക്കളാണ്. പണവും വസ്ത്രങ്ങളും എടുത്തായിരുന്നു കുട്ടികള്‍ വീട്ടില്‍ നിന്ന് പോയത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയെ ഇതിനുമുന്‍പും കാണാതായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് റെയില്‍വേസ്‌റ്റേഷനിലും ബസ്സ്റ്റാന്‍ഡുകളിലും അലര്‍ട്ട് മെസ്സേജ് നല്‍കിയിരുന്നു. എന്നാല്‍കുട്ടികള്‍ കൂടുതല്‍ ദൂരം പോയിരിക്കാന്‍ സാധ്യതയില്ലെന്ന ഉദ്ദേശത്തിലാണ് സിസി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയത്. എന്തിനാണ് വീട്ടില്‍ നിന്ന് പോയതെന്ന് കുട്ടികള്‍ പറഞ്ഞിട്ടില്ല, മൊബൈല്‍ ഗെയിം അടിസ്ഥാനമാക്കിയാണോ യാത്രയായതെന്നും പോലീസ് സംശയിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...