റാന്നി : വാഹന അപകടത്തില്‍ മരണപ്പെട്ട അട്ടത്തോട് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുജസിന്റെ കുടുംബത്തിന് ധനസഹായം നല്‍കി. പെരിയാര്‍ വെസ്റ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി അനുവദിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് രാജു എബ്രഹാം എംഎല്‍എ സുജസിന്റെ വീട്ടില്‍ എത്തി കൈമാറി. അമ്മയും ഭാര്യയും വിദ്യാര്‍ഥി ആയ മകനും ഉള്‍പ്പെടുന്നതാണ് സുജസിന്റെ കുടുംബം.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി, പമ്പ റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ അജയഘോഷ്, ഊരു മൂപ്പന്‍ നാരായണന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍ ചക്രവര്‍ത്തി, പി.ടി.സി.എഫ് ജനറല്‍ ബോഡി അംഗം ജോഷി പന്തല്ലൂപറമ്പില്‍, ഇ.ഡി.സി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.