സുജിത്ത് ഭക്തന്റെ ഇടമലക്കുടിയിലേക്കുള്ള യാത്ര ; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടമലക്കുടിയിലേക്കുള്ള വ്‌ളോഗർ സുജിത്ത് ഭക്തന്റെ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിലെത്തിയത്.

ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടമലക്കുടിയിൽ ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനപ്രതിനിധികൾക്ക് ഒഴികെ മറ്റാർക്കും വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി നൽകാൻ എന്ന പേരിൽ സുജിത് ഭക്തൻ അനുമതിയില്ലാതെ ഇടമലക്കുടിയിൽ എത്തിയത്. സുജിത്തിനെ കൊണ്ടുപോയത് താനാണെന്നും നിലവിലെ വിവാദങ്ങൾ അനാവശ്യമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

വിവാദ യാത്രക്കെതിരെ എവൈആഎഫ് ജില്ല നേതൃത്വം മൂന്നാർ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അനധികൃതമായി വീഡിയോ പകർത്തിയതിനാൽ വ്‌ളോഗർ സുജിത്തിന് വനത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും സുജിത്തിനെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കൂടി അന്വേഷണം വേണമെന്നും സിപിഐഎമ്മും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...