ചെങ്ങന്നൂർ : എച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ പഞ്ചദിന സമ്മർ ഇന്റേൺഷിപ്പ് ക്യാമ്പിനു തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സ്മിതാ ധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ഡോ.ദീപ ജെ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ വിനോദ് പി.ആർ, പ്രൊഫസർ സജി കുമാർ റ്റി.വി എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് ഹയർ സെക്കണ്ടറി തലത്തിലെ 100 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് ജൂൺ 17-നു സമാപിക്കും. ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ “ഏൺ വൈൽ ലേൺ” എന്ന പോളിസിയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തലും, അതിലെ പുതിയ മാറ്റങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ഈ കോഴ്സിൽ വിവിധ സാങ്കേതിക വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്നു.
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ പഞ്ചദിന സമ്മർ ഇന്റേൺഷിപ്പ് ക്യാമ്പ്
RECENT NEWS
Advertisment