കാട് വിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടു പൊറുതിമുട്ടി ഒരു ഗ്രാമം

For full experience, Download our mobile application:
Get it on Google Play

റാന്നി : കാട് വിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടു പൊറുതിമുട്ടി ഒരു ഗ്രാമം. ജനവാസ മേഖലയിലെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ച കാട്ടാനകള്‍ വടശേരിക്കര – ചിറ്റാര്‍ റോഡിലെ ബൗണ്ടറി ജംങ്ഷനിലുമെത്തി. പഴമക്കാരുടെ ഓര്‍മ്മയില്‍ ആദ്യമായിട്ടാണ് കാട്ടാന വനാതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരമുള്ള ബൗണ്ടറി ജംങ്ഷനിലെത്തുന്നത്. ജനവാസ മേഖലകളായ പേഴുംപാറയിലും ഒളികല്ലിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇപ്പോള്‍ ബൗണ്ടറിയിലേക്കും കാട്ടാന എത്തിയതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാട്ടാന എത്തിയത്. ചരിവുപറമ്പില്‍ തോമസ് ദാനിയേല്‍, മംഗലത്തുമണ്ണില്‍ മോനി എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തിയിട്ടാണ് ആന കാടു കയറിയത്.

കായ്ഫലമുള്ള തെങ്ങുകള്‍ വ്യാപകമായി പിഴുതുമറിച്ചു. വാഴ, കപ്പ, ചേമ്പ് തുടങ്ങിയ വിളകളും ചവിട്ടി മെതിച്ചു കളഞ്ഞിട്ടുണ്ട്. പ്ലാവുകളില്‍ നിന്നും ചക്കകള്‍ തള്ളിയിട്ടും നശിപ്പിച്ചാണ് ആനകള്‍ കാടുകയറിയത്. കയ്യാലകളും മതിലുകളും ഇടിച്ചിട്ടാണ് വസ്തുവിലേക്ക് ആന എത്തുന്നത്. ചക്കകള്‍ പഴുത്തതോടെ ഇതിന്റെ മണം പിടിച്ചാണ് ആനയെത്തുന്നതെന്നാണ് വനപാലകര്‍ പറയുന്നത്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കാറുണ്ടെങ്കിലും ഇതു ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ഇവിടെ വനാതിര്‍ത്തി പങ്കിടുന്നിടത്ത് റബ്ബര്‍ കൃഷിയാണുള്ളത്. അവിടം പിന്നിട്ട് ആനകള്‍ നാട്ടിലെത്തുന്നത് ജനങ്ങളില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...