മല്ലപ്പള്ളി : നെല്‍കൃഷിയും അവസാനമില്ലാത്ത ഉത്സവങ്ങളും നഷ്ടമായതിന്‍റെ നൊമ്പരത്തിലാണ് കീഴ്‍വായ്പൂര് ദേശം. കീഴ്വായ്പൂര് പുഞ്ച, തെക്കേഭാഗം, ചാക്കമറ്റം, പരുത്തിപ്പാലം, മുരണി, വെട്ടശ്ശേരി, മഞ്ഞത്താനം തുടങ്ങിയ പാടങ്ങളാണ് നെൽകൃഷി ഇല്ലാതെ കിടക്കുന്നത്. കീഴ്വായ്പൂര് പോയ വർഷങ്ങളിൽ വേനൽക്കാല പച്ചക്കറി കൃഷിയെങ്കിലും സജീവമായി നടന്നിരുന്നു. കന്നുകാലികളെ മേയ്ക്കാൻ പോലും കഴിയാത്ത തരത്തിലായിക്കഴിഞ്ഞു പല വയലുകളും. ക്ഷീര കർഷകരും തീരെക്കുറവാണ്. വയലുകള്‍ ഇപ്പോള്‍ പന്നിക്കൂട്ടങ്ങളുടെ ആവാസ കേന്ദ്രമാണ്.
കീഴ്‌വായ്പൂര് പാടം തന്നെ നാൽപ്പത് ഹെക്ടറിലധികമുണ്ട്. തെങ്ങും എണ്ണപ്പനകളും പലയിടത്തും വളർന്ന് നിൽക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ നൽകിയ നിരവധി കാർഷിക യന്ത്രങ്ങൾ ഇന്ന് കാണാനില്ല. മണിമലയാറ്റിലെ പമ്പഴ, ഐത്തലമുറി കടവുകളിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസുകളാണ് ആധുനിക രീതിയിൽ നവീകരിച്ചിട്ടും പ്രവർത്തിപ്പിക്കാതെ കിടക്കുന്നത്. കൂടുതൽ ശക്തിയുള്ള മോട്ടോറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വയലുകളിലേക്ക് വെള്ളമെത്തിക്കുന്നതിന് നിലവിലുണ്ടായിരുന്ന കനാലുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയായി. കനാലുകളിൽ വെള്ളമൊഴുകുന്നതോടെ തോടുകളുടെ ഇരുപുറവുമുള്ള പുരയിടങ്ങളിലും പണ്ട് ഉറവ കിട്ടുമായിരുന്നു. കിണറുകളിലെ ജലനിരപ്പും ഉയർന്നിരുന്നു. എന്നാല്‍ കൃഷിയില്ലാത്ത പാടത്തേക്ക് ഇനി എന്ത് പമ്പ് എന്ന മട്ടായതോടെ വരൾച്ചയുടെ പിടിയിലമരുകയാണ് പാടത്തോട് ചേർന്ന പ്രദേശങ്ങൾ.
വയലുകൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ ആളുകൾ എത്തിയെങ്കിലും വിട്ടുനൽകാൻ ചില ഉടമകൾ തയ്യാറായില്ല. രണ്ട് വർഷം മുൻപ് കൃഷിയിറക്കിയവർക്കാകട്ടെ കൊയ്ത്തിന് വരെ അധികൃതരുടെ പിന്നാലെ നടക്കേണ്ടിയും വന്നു. മനഃപൂർവം തരിശിടുന്നവരുടെ പാടങ്ങൾ സർക്കാർ ഏറ്റെടുത്ത് നെല്ല് വിതയ്ക്കണമെന്നാണ് മറ്റ് കർഷകരുടെ ആവശ്യം. കൃഷിവകുപ്പും ഹരിതസംഘങ്ങളും നെൽകർഷക കൂട്ടായ്മകളും ചേർന്ന് ശ്രമിച്ചാൽ കീഴ്വായ്പൂരിന്‍റെ ഹരിതാഭ മടക്കിക്കൊണ്ടുവരാൻ കഴിയുമെന്നാണ് നാടിന്‍റെ പ്രതീക്ഷ.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.