തിരുവല്ല : 30-ന് കൊയ്ത്ത് യന്ത്രം ഇറങ്ങാനിരിക്കെ കോടങ്കരി പുഞ്ചയിൽ വേനൽമഴ വില്ലനായി മാറി. പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലായി കിടക്കുന്ന വിശാലമായ പുഞ്ചയാണ് കോടങ്കരി. പെരിങ്ങര പഞ്ചായത്തിലെ 14-ാം വാർഡിലാണ് പുഞ്ചയുടെ കൂടുതൽ ഭാഗവും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്ത കനത്ത വേനൽമഴയിൽ പുഞ്ചയുടെ പലഭാഗങ്ങളിലും വെള്ളം കെട്ടിനിൽപ്പുണ്ട്. കഴിഞ്ഞയാഴ്ച മഴയ്ക്കൊപ്പം വീശിയ കാറ്റിലാണ് ആദ്യം നെല്ല് വീണത്. ഈ ചെടികളിൽ കതിര് കിളിർത്തിട്ടുമുണ്ട്. 140 ദിവസം വിളവെടുപ്പ് വേണ്ട ഡി വൺ വിത്താണ് പാടത്ത് വിതച്ചിരിക്കുന്നത്. ഡിസംബർ അവസാനമായിരുന്നു വിത. കൊടപ്പുല്ല്, കവട, വരി തുടങ്ങിയ കളകളും കോടങ്കരിപ്പാടത്ത് നെല്ലിനൊപ്പം വളർന്നിട്ടുണ്ട്. മഴ തുടർന്നാൽ 30-ന് കൊയ്ത്ത് തുടങ്ങാനാകുമോയെന്ന സംശയവും കർഷകർക്കുണ്ട്. മണിക്കൂറിന് 2000-രൂപയാണ് കൊയ്ത്ത് യന്ത്രത്തിന്റെ വാടക. നിലത്ത് ഈർപ്പം കൂടിയാൽ കൊയ്ത്തിന്റെ വേഗത കുറയും. ഇത് ഇരട്ടിച്ചെലവിനും കാരണമാകും.
ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ വിളവെടുപ്പ് അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വേനൽ മഴ എത്തിയത്. വലിയ പാടശേഖരങ്ങളായ ചാത്തങ്കരി, മനകരി, വളവനാരി, കൂരച്ചാൽ തുടങ്ങിയ പുഞ്ചകളിൽ വിളവെടുപ്പ് ആകുന്നതേയുള്ളൂ. ഇവിടെയും നെൽച്ചെടികൾ വീണിട്ടുണ്ട്. ഇതുവരെ വിളവെടുത്ത പാടങ്ങളിൽ മിക്കതിലും 20 മുതൽ 28 വരെ ക്വിന്റൽ നെല്ലാണ് ഏക്കറിന് കിട്ടിയത്. എന്നാൽ കവടയും വരിനെല്ലും പിടിച്ച പാടങ്ങളിൽ പത്ത് ക്വിന്റലിൽ താഴെയാണ് വിളവ്. വേളൂർ മുണ്ടകം അടക്കം പാല പാടങ്ങളിലും നെല്ല് വീണിരുന്നു. തോട്ടരികിൽ ജലാംശം കൂടുതലുള്ള പലഭാഗത്തും യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് നടന്നില്ല. വേളൂർമുണ്ടകത്ത് ഇത്തരം ഭാഗങ്ങളിലെ വിളവെടുപ്പ് ഉപേക്ഷിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033