വേനൽ മഴയിലും കാറ്റിലും പെരുനാട്, അത്തിക്കയം മേഖലകളിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പെരുനാട്: ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിലും കാറ്റിലും പെരുനാട്, അത്തിക്കയം മേഖലകളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വിവിധ ഇടങ്ങളിലായി പതിനഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു വീണു. ശനിയാഴ്ച രാത്രി മുതൽ മേഖല പൂർണ്ണമായും ഇരുട്ടിലായിരുന്നു. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതും തൂണുകൾ ഒടിഞ്ഞതുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന അറ്റകുറ്റപ്പണികൾക്കൊടുവിൽ ഇന്നു വൈകിട്ടോടെയാണ് മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. ഗതാഗത തടസ്സമുണ്ടായ സ്ഥലങ്ങളിൽ നാട്ടുകാരും അധികൃതരും ചേർന്ന് മരങ്ങൾ നീക്കം ചെയ്തു. കാറ്റിൽ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഇന്നും മേഖലയിൽ ശക്തമായ മഴ പെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...