യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ; സംസ്ഥാനത്ത് ഞായറാഴ്ച്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിൽ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം. മേയ് 21 ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിരുന്നു.

കോട്ടയം- കൊല്ലം പാതയിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441)

കായംകുളം- എറണാകുളം മെമു (16310), എറണാകുളം – കായംകുളം മെമു (16309)

കൊല്ലം- കോട്ടയം സ്‌പെഷ്യൽ (06786)

എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785)

കായംകുളം- എറണാകുളം എക്സ്‌പ്രസ്‌ (06450), എറണാകുളം- ആലപ്പുഴ മെമു (06015)

ആലപ്പുഴ- എറണാകുളം എക്സ്‌പ്രസ്‌ (06452)

ഭാഗീകമായി റദ്ദാക്കിയവ…….

നാഗർകോവിൽ- കോട്ടയം (16366) -കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

ആലപ്പുഴ പാതയിലൂടെ വഴി തിരിച്ചുവിടുന്നവ……

തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി കേരള എക്സ്‌പ്രസ് (12625)

കന്യാകുമാരി- ബംഗളൂരു (16525)

കണ്ണൂർ ജനശതാബ്ദി (12082)

തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624)

നാഗർകോവിൽ- ഷാലിമാർ (12659)

തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696)

തിരുവനന്തപുരം- എറണാകുളം (16304)

പുനലൂർ- ഗുരുവായൂർ (16327)

ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....