മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂരില്‍ ഉള്‍വനത്തില്‍ തേന്‍ ശേഖരിയ്ക്കാന്‍ പോയ ആദിവാസി യുവാവിന് നേരേ കരടിയുടെ ആക്രമണം. പോത്തുകല്ല് മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തയെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തില്‍ വലതു കാലിന്റെ തുടയ്ക്ക് പരുക്കേറ്റു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയച്ചു.

അതേസമയം, സമാനമായ രീതിയില്‍ തൃശൂര്‍ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടര്‍ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടറില്‍ ഇടിച്ച് ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. പാഞ്ഞാള്‍ കാരപ്പറമ്പില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...