സൂര്യകാന്തി പാടം പദ്ധതിയുമായി മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റും സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗവും സംയുക്തമായി സൂര്യകാന്തി പാടം പദ്ധതിക്ക് തുടക്കമിട്ടു. പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ ജീവിതത്തിന്റെ പാഠശാലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബാബു മാത്യു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ സൂര്യകാന്തി വിത്തുകൾ നട്ട് പരിപാലിക്കും. പ്രകൃതിസംരക്ഷണം, ജൈവവൈവിധ്യം, കാർഷിക സംസ്കാരം എന്നിവയുടെ പ്രായോഗിക പാഠങ്ങൾ ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാലയത്തിന്റെ ഹരിതദൗത്യത്തിന് പദ്ധതി പുതിയ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്കൂൾ ലോക്കൽ മാനേജർ റവ.ഷാജി എം.ജോൺസൻ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, കൃഷി ഓഫീസർ ഡോ.അഞ്ചു മറിയം ജോസഫ്, സീനിയർ അസിസ്റ്റന്റ് സന്തോഷ് സി.ചെറിയാൻ, ഗൈഡ്സ് ക്യാപ്റ്റൻ അശ്വതി അലക്സ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷീനാ എലിസബത്ത് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം : പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യത്തിന് വളം...

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം നടത്തുമെന്നും...

അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു

0
തൃശ്ശൂർ: തൃശ്ശൂർ അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന്...

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...