കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം മന്ത്രിക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചുച്ചിറ – കനകപ്പലം റോഡരികിലെ വനപ്രദേശത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി. വനംവകുപ്പിന്‍റെ പൈൻമരത്തോട്ടവും പണി പൂർത്തിയാകാത്ത കുളവും ഉൾപ്പെടുന്ന പ്രദേശം ജനപങ്കാളിത്തത്തോടെ വികസിപ്പിക്കണമെന്നാണ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. പ്രകൃതി സംരക്ഷണം, പരിസ്ഥിതി വിദ്യാഭ്യാസം, വിനോദസഞ്ചാര വികസനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ പ്രകൃതി നടപ്പാതകൾ, വ്യൂ പോയിന്‍റ്കൾ, കുട്ടികളുടെ നേച്ചർ പാർക്ക്, ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, പക്ഷിനിരീക്ഷണ കേന്ദ്രം എന്നിവ ഒരുക്കണമെന്നും നിവേദനത്തിൽ പറയുന്നു.

നിലവിലുള്ള പണി പൂർത്തിയാകാത്ത കുളം നവീകരിച്ച് ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ എരുമേലി മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസം വികസനത്തിനും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് സ്ഥലം പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ആവശ്യപ്പെട്ടത്. ഫൗണ്ടേഷൻ പ്രസിഡൻ്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പത്തനംതിട്ട ജില്ലാ ചാപ്റ്റർ ചെയർമാൻ ടി.കെ.സാജു, സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി തോമസ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...