പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ കാര്യക്ഷമതയോടും സുതാര്യതയോടും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി നടന്നു. റാന്നി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം റാന്നി എം എൽ എ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് സോണിയ മനോജ്‌ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ല,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളുടെ ഘടക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി പനവേലി, ജൂലി സാബു, ജി.സതീഷ് ബാബു, സനോജ് മേമന, പി.ആര്‍ മഹേഷ് എന്നിവർ സംസാരിച്ചു.

ഇലന്തൂർ, കോയിപ്രം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്മാർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്മാർ, പട്ടിക വിഭാഗം ജനപ്രതിനിധികൾ, സെക്രട്ടറിമാർ, അസിസ്റ്റൻ്റ് എഞ്ചിനീയറന്മാർ, ജില്ലാ നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ പട്ടിക ജാതി പ്രമോട്ടര്‍മാര്‍, റാന്നി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ ബോബി മാത്യൂസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...