ഡോ. എം.എസ്.സുനിലിന്റെ 209-ാമത് സ്നേഹ ഭവനം വിദ്യാർത്ഥിനിയായ രാധികക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് സുനിൽ  ആലംബഹീനർക്ക് പണിത് നൽകുന്ന 209-ാമത്തെ സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി.  പട്ടാഴി വടക്ക് മെതുകുമ്മെൽ രാജേഷ് ഭവനത്തിൽ വിദ്യാർഥിനിയായ രാധികക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ സിജി ജോസഫിന്റെ  സഹായത്തോടെയാണ് ഭവനം നിർമ്മിച്ചു നൽകിയത്.

വീടിന്റെ താക്കോൽ ദാനം സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർവഹിച്ചു. വർഷങ്ങളായി അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ ഓലമേഞ്ഞ കുടിലിനുള്ളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ കഴിയുകയായിരുന്നു രാധികയും സഹോദരങ്ങളും മാതാപിതാക്കളും അടങ്ങിയ അഞ്ചംഗ കുടുംബം. ഇവരുടെ ദയനീയ അവസ്ഥ കാണുവാനിടയായ ടീച്ചർ വിദേശ മലയാളിയായ സിജി ജോസഫ് നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ 650sq. ft വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ മധുക്കുട്ടൻ, ജോയി ഡേവിഡ് (അസി. എഞ്ചിനീയർ, കെ. എസ്. ഇ. ബി), കെ.പി. ജയലാൽ., സന്തോഷ്. എം. സാം., സജി കുമാർ പി.വി., ലിൻസി വർഗീസ്., ബീന. കെ., മീവൽ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...