സുനില്‍ ടീച്ചറിന്‍റെ 190-മത്തെ സ്നേഹ ഭവനം നീതുവിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 190-മത്തെ സ്നേഹ ഭവനം ചെത്തോങ്കര പറപ്പള്ളിൽ മേപ്പറത്ത് നീതുവിനും കുടുംബത്തിനുമായി നല്‍കി. തുമ്പമൺ -കീരുകുഴി ശാന്തിപീഠത്തിൽ 95 വയസ്സുള്ള റിട്ട. അധ്യാപകനായ കെ. എസ് ജേക്കബിന്റെ സഹായത്താലാണ്  ഭവനം നിർമ്മിച്ചത്. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കെ. എസ് ജേക്കബിന്റെ മകൻ ജെയിംസ് ജേക്കബും, സോമോൾ ജെയിംസും ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി വീടോ സ്ഥലമോ ഇവര്‍ക്കില്ലായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മൂന്നാംക്ലാസിൽ പഠിക്കുന്ന മകളുമായി  ക്യാൻസർ രോഗിയായ പിതാവിനോടും അമ്മയോടും ഒപ്പം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. നിത്യച്ചിലവിനും അച്ഛന്റെ ചികിത്സയ്ക്കുമായി ബുദ്ധിമുട്ടുകയായിരുന്നു നീതു. ചികിത്സയ്ക്കും വീടിനുമായി പല വാതിലുകൾ മുട്ടിയെങ്കിലും ഒരു സഹായവും എങ്ങുനിന്നും കിട്ടിയില്ല. ഇവരുടെ അവസ്ഥ മനസിലാക്കിയ ടീച്ചർ, കെ. എസ് ജേക്കബ് നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650sq.ft. വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...