Thursday, April 10, 2025 7:21 pm

സുനിതയും കൂട്ടരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയോ ? സ്റ്റാർലൈനർ പേടകത്തിന്റെ തിരിച്ചുവരവ് ഇനി എന്ന്?

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് ഇനി എന്നാകുമെന്നാണ് ആളുകൾ കാത്തിരിക്കുന്നത്. സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയാണ്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. വിക്ഷേപണത്തിന് മുമ്പ് തന്നെ പലവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട പേടകം, ഒടുവില്‍ ജൂണ്‍ അഞ്ചിനാണ് വിക്ഷേപിച്ചത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എന്നാല്‍ ഈ യാത്രയ്ക്കിടെ നാല് തവണ ഇന്ധനം ചോരുകയും സഞ്ചാരപാത ക്രമീകരിക്കുന്നതിനുള്ള ത്രസ്റ്ററുകള്‍ അഞ്ച് തവണ പരാജയപ്പെടുകയും ചെയ്തു. ഹീലിയം ചോര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും തിരിച്ചിറക്കം വൈകുന്നത്. ബോയിങിന്റേയും നാസയുടേയും എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. നിലയവുമായി ബന്ധിപ്പിച്ചിരിക്കുന്ന പേടകത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറില്ലെന്നാണ് നാസ പറയുന്നത്.

സുനിത വില്യംസിനും വില്‍മോറിനും എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് തിരിക്കാനാവുമെന്നും അവര്‍ അവിടെ ഒറ്റപ്പെട്ടിട്ടില്ലെന്നും നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും നിലയത്തില്‍ കഴിയുന്നു എന്നുമാത്രമേ ഉള്ളൂ എന്നും നാസ വ്യക്തമാക്കി. പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഡാറ്റ വിശദപരിശോധന നടത്തുന്നതിന്റെ കാലതാമസമാണിതെന്നും നാസ പറഞ്ഞു. ജൂണ്‍ 26-ഓടെ പേടകം തിരിച്ചിറക്കുമെന്നാണ് നാസ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സമയം. ഇത് ചിലപ്പോള്‍ വൈകിയേക്കാം. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയാണു സുനിത. നിലവിൽ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുൻപു നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യുഎസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തും.

ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഇവയെ സൂപ്പർബഗ് എന്നു വിളിക്കുന്നു. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഭൂമിയിൽ‌നിന്നു ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. 24 വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ശാസ്ത്രജ്ഞൻ ഡോ.കസ്തൂരി വെങ്കിടേശ്വരനാണു പഠനത്തിന് നേതൃത്വം നൽകിയത്.

സുനിത വില്യംസും വിൽമോറും ജൂൺ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് 7 പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതൽ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന. സാങ്കേതിക തകരാറുകൾ കാരണം നിരവധി തവണ സ്റ്റാർലൈനറിന്റെ യാത്ര മുടങ്ങിയിരുന്നു. 10 ദിവസത്തിനുശേഷം സഞ്ചാരികൾ മടങ്ങിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സ്റ്റാർലൈനറിന്റെ കഴിവുകൾ മനസ്സിലാക്കുന്നതു തുടരുകയാണ് എന്നാണു നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അഭിപ്രായപ്പെട്ടത്. സുനിതയും വിൽമോറും ഇക്കാലയളവിൽ സ്റ്റാർലൈനറിനെപ്പറ്റി കൂടുതൽ വിലയിരുത്തലുകൾ നടത്തും. പേടകത്തിലെ പിൻഭാഗത്തെ 8 ത്രസ്റ്ററുകളിൽ ഏഴെണ്ണം പ്രവർത്തിപ്പിക്കുന്നതടക്കം ‘ഹോട്ട്-ഫയർ’ ടെസ്റ്റ് ഈ ദിവസങ്ങളിലുണ്ടാകും. സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള സംവിധാനങ്ങളുടെ പരിശോധനയും പരീക്ഷണവും നടക്കും. ‘‘സ്റ്റേഷനിൽ കൂടുതൽ സമയം ചെലവിടാനും അമൂല്യമായ ഡേറ്റ നൽകുന്ന കൂടുതൽ പരീക്ഷണങ്ങൾ നടത്താനും അവിശ്വസനീയമായ അവസരമാണിത്’’– ബോയിങ്ങിന്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജറുമായ മാർക്ക് നാപ്പി പറഞ്ഞു.

മാറ്റിവയ്ക്കാനുള്ള സാധ്യതയോടെയാണു ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു നാസ വ്യക്തമാക്കി. നാസയ്ക്കും ബോയിങ്ങിനും പഠനത്തിനും നിരീക്ഷണത്തിനും ധാരാളം സമയവും അവസരവുമുള്ള ദൗത്യമാണിതെന്നു മാർക്ക് നാപ്പി പറയുന്നു. സ്റ്റാർലൈനറിന്റെ ഷെഡ്യൂൾ ചെയ്ത മടങ്ങിവരവ് രണ്ടാംതവണയാണു വൈകുന്നത്. ജൂൺ 9ന് പ്രഖ്യാപിച്ചതനുസരിച്ച് ജൂൺ 18ന് ആയിരുന്നു മടങ്ങിവരവ്. പിന്നീടാണ് ഈ തീയതി പുനഃക്രമീകരിച്ചത്. ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി (ഇവിഎ) തയാറാക്കാനും നടപ്പിലാക്കാനും അധികസമയം ആവശ്യമായതിനാലാണു യാത്ര നീട്ടിയതെന്നാണ് ഔദ്യോഗികഭാഷ്യം. ജൂൺ 13-നാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ‘സ്‌പേസ്‍സ്യൂട്ട് അസ്വസ്ഥത’ കാരണം ഇതു മാറ്റിവയ്ക്കുകയായിരുന്നു. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത. നിലവിൽ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്; ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന്...

0
തിരുവനന്തപുരം: ഇത്തവണ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ...

വൈസ് ചാൻസലർ നിയമനം ; ഗവർണറുടെ പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി യോഗം ചേരുന്നു

0
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ പ്രതിനിധി ഇല്ലാതെ...

13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

0
തിരുവനന്തപുരം: 13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ...

കേരള സർവകലാശാലയിൽ കെ എസ് യു- എസ്എഫ്ഐ വിദ്യാർത്ഥി സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കെ എസ് യു- എസ്എഫ്ഐ...