നിയമസഭാ തെരഞ്ഞടുപ്പിൽ എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിട്ടില്ല. ഓരോ ജില്ലയിലെയും നേതാക്കളോട് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചില എംപിമാര്‍ ആശിക്കുന്നു. എന്നാൽ എംപിമാരെ മത്സരിപ്പിക്കുന്നതിനെതിരെ പൊതു വികാരം തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായി. എന്നാൽ മത്സരിപ്പിക്കേണ്ടെന്ന് സമിതി തീരുമാനിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വിശദീകരണം.

ലോക്സഭയിലെ അംഗ സംഖ്യയും ഉപതെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വം ആശിക്കുന്ന എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് ഇളവ് നൽകുമോയെന്നാണ് അറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ ഉടനടി നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിര്‍ദേശവും തെരഞ്ഞടുപ്പ് സമിതിയിൽ ഉയര്‍ന്നു. ഓരോ ജില്ലയിലെയും നേതാക്കളെയും വെവ്വേറെ കാണുകയാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാനാണ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുന്ന ഒരു കാര്യം. ഈ നിര്‍ദേശങ്ങളിൽ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ജില്ലകളിലെ സംഘടനാ പ്രശ്നങ്ങള്‍ ഉടനടി തീര്‍ക്കാൻ നിര്‍ദേശിച്ചു. പ്രവര്‍ത്തനം മോശമായ മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. എസ്ഐആര്‍, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയെന്നതിൽ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...