വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായി എന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് കോടതി വിധിയിലൂടെ വ്യക്തമായി. 5 കെഎസ്‌യു പ്രവർത്തകരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പോലീസ് ചോദ്യം ചെയ്തു. മന്ത്രിയുടെ പ്രസ്താവനയിലും ആയുധം ഉണ്ടെന്ന് പറയുന്നില്ല. ഡോക്ടറുടെയും മന്ത്രിയുടെയും മൊഴി എടുത്തില്ല. 7 മണിക്കൂർ കഴിഞ്ഞാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് അരകിലോമീറ്റർ അകലെ ആണ് സംഭവം നടന്നത്. അവിടെ എന്ത് ഗൂഢാലോചനയാണ് നടന്നത്. കെ.എസ്.യു പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി.

ഉണ്ടായ നാശനഷ്ടങ്ങൾക്ക് സി.പി.ഐ.എമ്മും സർക്കാരും മറുപടി പറയണം. തെറ്റായ കേസ് രജിസ്റ്റർ ചെയ്തതിന് സർക്കാർ മാപ്പ് പറയണം. മന്ത്രിയെ കൊണ്ട് പച്ച കള്ളം പറയിപ്പിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം ആരോഗ്യമന്ത്രി പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. മന്ത്രി പച്ചക്കള്ളം പറഞ്ഞു. സ്വന്തം നിലയ്ക്ക് അവർ മാപ്പ് പറയാൻ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച തുടരും. സുധാകരനെ പിന്തുണച്ചുള്ള പോസ്റ്ററുകൾ കണ്ടു. കെ സുധാകരൻ കേരളത്തിലെ ശക്തരായ നേതാവ്. അദ്ദേഹം വളരെ സീനിയർ നേതാവാണ്. കെ സുധാകരനെയും അടൂർ പ്രകാശനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിരവധി പേർ കോൺഗ്രസിലും പൊതുജനങ്ങളിലും ഉണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...