ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിന്‍റെയും ബോര്‍ഡിന്‍റെയും പങ്ക് വ്യക്തമായെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും സാരമായി ബാധിച്ചു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നത്. അന്വേഷണത്തിൽ പൊലീസിന്‍റെ നിഷ്പക്ഷതയിൽ സംശയമുണ്ട്. സംസ്ഥാനന്തര ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്‍റെ മേഖല ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരായിക്കും ജാഥ നയിക്കുക.

ഈ മാസം 14 ന് കാസർകോട്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായിരിക്കും മേഖല ജാഥകള്‍. എഡിജിപി തലത്തിലുള്ള ഇപ്പോഴത്തെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാധീനിക്കും. കേവലം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയില്ല. ഇപ്പോഴത്തെ ദേവസ്വം മന്ത്രി പ്രതികളെ സംരക്ഷിക്കുകയാണ്. സമുദായ സംഘടനാ നേതാക്കൾ അടക്കം എല്ലാവരെയും ജാഥയിൽ പങ്കെടുപ്പിക്കും. പാർട്ടി പരിപാടി ആയതിനാൽ ഔദ്യോഗികമായി ക്ഷണിക്കില്ല. സ്വർണ്ണം എവിടെപ്പോയെന്ന് എം.വി ഗോവിന്ദൻ തെളിയിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

0
അടൂര്‍ : അടൂര്‍ വടക്കടത്ത്കാവില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു....

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...