ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ കെ.പി.സി.സി നേതൃത്വത്തില്‍ വിശ്വാസ സംഗമം ഒക്ടോബര്‍ 9 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വര്‍ണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനെതിരെ കെ.പി.സി.സി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസ സംഗമം സംഘടിപ്പിക്കും. 2025 ഒക്ടോബര്‍ 9-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന വിശ്വാസ സംഗമം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

ശബരിമല ക്ഷേത്രത്തിലെ മുന്‍ പുറപ്പെടാശാന്തിമാര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍, തിരുവാഭരണഘോഷയാത്രാ സംഘാംഗങ്ങള്‍, സാംസ്കാരിക നായകന്മാര്‍, സാഹിത്യകാരന്മാര്‍, വിവിധ സാമുദായിക, മത നേതാക്കള്‍ എന്നിവര്‍ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കും. വിശ്വാസ സംഗമത്തില്‍ പതിനായിരം പ്രവര്‍ത്തകരും വിശ്വാസികളും പങ്കെടുക്കും. വിശ്വാസ സംഗമത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ആന്‍റോ ആന്‍റണി എം.പി ചെയര്‍മാന്‍ , അഡ്വ. പഴകുളം മധു വര്‍ക്കിംഗ് ചെയര്‍മാന്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ജനറല്‍ കണ്‍വീനര്‍ എന്നിവരടങ്ങുന്ന 101 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

ശബരിമലയില്‍ നടന്നത് സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും അറിവോടെ നടന്ന ആസൂത്രിതമായ ഗൂഡാലോചനയും സ്വര്‍ണ്ണക്കൊള്ളയും വന്‍ തട്ടിപ്പുമാണ്. ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് മന്ത്രിയും ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും രാജിവെച്ച് അന്വേഷണം നേരിടണമെന്നും തട്ടിപ്പിന്‍റെ ആഴവും വ്യാപ്തിയും ഹൈക്കോടതിക്ക് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ദേവസ്വം വകുപ്പ് മന്ത്രിയും ബോര്‍ഡും അധികാരത്തില്‍ തുടരുന്നത് കേസിനെ സ്വാധീനിക്കുമെന്നും ഇവരുടെ അടിയന്തിര രാജി അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ശബരിമല വിശ്വാസികള്‍ കാണിക്കയും സംഭാവനയുമായി അളവില്ലാതെ നല്‍കിയ പണവും സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കട്ടുമുടിച്ച പിണറായിയുടെ ഇടതുപക്ഷ സരക്കാര്‍ അയ്യപ്പസംഗമത്തിന്‍റെ പേരില്‍ നടത്തിയ കോടികളുടെ ധൂര്‍ത്തിനെക്കുറിച്ചും അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സ്വാഗതസംഘം ഭാരവാഹികളായ ആന്‍റോ ആന്‍റണി എം.പി, അഡ്വ. പഴകുളം മധു, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കും അഴിമതിക്കും തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...