സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഓ മൈ ഗോസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ഹൊറല്‍ കോമഡി ചിത്രമായിട്ടാണ് ഓ മൈ ഗോസ്റ്റ് എത്തുക.
സണ്ണി ലിയോണ്‍ തന്നെയാണ് ചിത്രത്തില്‍ നായികയാകുക. സതിഷ്, ദര്‍ശ ഗുപ്‍തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദീപക് ഡി മേനോൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.