ഓഫർ പ്രൈസിൽ ഉൽപന്നം നൽകാത്ത സൂപ്പർമാർക്കറ്റിന്റെ പ്രവർത്തി ഉപഭോക്ത വിരുദ്ധം ; മലപ്പുറം ജില്ലാ ഉപഭോക്ത കോടതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  ഓഫർ പ്രൈസിൽ ഉൽപന്നം നൽകാത്ത സൂപ്പർമാർക്കറ്റിന്റെ പ്രവർത്തി ഉപഭോക്ത വിരുദ്ധമാണെന്ന് മലപ്പുറം ജില്ലാ ഉപഭോക്ത കോടതി. മഞ്ചേരിയിലുള്ള ‘AT NOW SUPERMARKET ‘ പരസ്യപ്പെടുത്തിയ വിലകുറച്ച് സാധനങ്ങൾ വിൽക്കപ്പെടും എന്ന പരസ്യവാചകം കണ്ടിട്ടാണ് പരാതിക്കാരനായ മഞ്ചേരി സ്വദേശി ബാലകൃഷ്ണൻ 02.10.2024 ൽ എതിർകക്ഷിയുടെ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ ചെന്നത്. എതിർകക്ഷിയായ സൂപ്പർമാർക്കറ്റ് വിതരണം ചെയ്ത നോട്ടീസിൽ ഹാപ്പി ഹാവേഴ്സ് സെയിൽ ഉണ്ടാകുമെന്നും ആ സമയത്ത് വാങ്ങുന്ന സാധനങ്ങളുടെ വില വളരെ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമായിരുന്നു പരസ്യം. പരസ്യത്തിൽ വിശ്വസിച്ച് സാധനങ്ങൾ തിരഞ്ഞെടുത്ത പരാതിക്കാരന് വിലകുറവിൽ സാധനങ്ങൾ കിട്ടിയില്ല. ഓഫർ പ്രൈസ് ഹാപ്പി ഹവേഴ്സിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു എതിർകക്ഷിയുടെ മറുപടി. എന്നാൽ ഇക്കാര്യം കൃത്യമായി പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇത്തരം തെറ്റായ വ്യാപാര രീതികൾ ഉപഭോക്താവിന്റെ അറിയുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. കെ മോഹൻദാസൻ പ്രസിഡണ്ട് ആയ കോടതി ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹാരം നൽകുവാൻ CC 899 /2024 നമ്പറായ കേസിൽ ഉത്തരവിട്ടു.
തയ്യാറാക്കിയത് അഡ്വ. കെബി മോഹനൻ 9847445075.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...