വിചിത്ര ഹാക്കിങ് ; ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്യപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

പാരീസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് വിചിത്ര ഹാക്കിങ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളുമാണ് ഹാക്ക് ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രിഡ്ജുകള്‍ ഹാക്ക് ചെയ്ത് അതിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാക്കി ഉയര്‍ത്തി വെച്ച് ഭക്ഷണ സാധനങ്ങള്‍ കൂട്ടമായി നശിപ്പിക്കുന്നതാണ് ഹാക്കര്‍മാരുടെ പദ്ധതി. ആറ് മണിക്കൂര്‍ നേരം താപനില ഉയര്‍ത്തി നിര്‍ത്തി ഭക്ഷണ സാധനങ്ങള്‍ക്ക് കേടുവന്നു എന്ന് ഉറപ്പാക്കുന്നതാണ് രീതി. ചിലയിടങ്ങളില്‍ ഫ്രിഡ്ജില്‍ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായി. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഫ്രീസറുകളുടെ താപനില നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ് ഹാക്ക് ചെയ്യപ്പെടുന്നത്.

സ്‌പെയിന്‍, പോര്‍ച്ചുഗല്‍, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമണം ബാധിച്ചതായി സെക്കോയ ത്രെറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ സീനിയര്‍ സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ് അനലിസ്റ്റ് ഫെലിക്‌സ് ഐം പറഞ്ഞു. ഏകദേശം 180 സ്റ്റോറുകളെ ബാധിച്ച നാശനഷ്ടങ്ങള്‍ മൂലം ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടം ഉണ്ടായതായി ‘ലെ മസ്‌കെറ്റിയേഴ്‌സ്’ കമ്പനി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ചില സ്റ്റോറുകളിലെ ശീതീകരണ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സേവനദാതാക്കളെ സൈബര്‍ ആക്രമണം ബാധിച്ചതിനെത്തുടര്‍ന്ന്, അവിടങ്ങളിലെ ഫ്രഷ്, ഫ്രോസണ്‍ ഫുഡ് ഡിസ്പ്ലേ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതായും കമ്പനി വ്യക്തമാക്കി. എന്നാല്‍ കേടായ ഭക്ഷണ പദാര്‍ത്തങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്തതായാണ് ബാധിക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചത്. ഇന്‍ഷുറന്‍സ് കേസുമായി കോടതിയെ സമീപിക്കാനും ഇവര്‍ തയ്യാറെടുക്കുന്നുണ്ട്

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ

0
ജിദ്ദ: നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പോലീസ്...

തിരുവനന്തപുരത്ത് 2,500 കോടിയുടെ വിമാനത്താവള വികസനം ; രാജ്യാന്തര ടെർമിനലിന് നാളെ തറക്കല്ലിടും

0
തിരുവനന്തപുരം : രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി മൂന്നിരട്ടിയിലധികമായി ഉയർത്താൻ...

കൊടുങ്ങല്ലൂർ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ...

0
തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന...

സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും , പകരം...

0
ന്യൂഡൽഹി : ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ...