സൂപ്പര്‍താരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത കഥയും കഥാപാത്രവുമാകും ഇതിലെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്റര്‍ സംവിധായകനാകും ചിത്രം ഒരുക്കുന്നത്. പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സംവിധായകന്റെ ആദ്യ ചിത്രമാകും ഇത്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണകുമാറിന്റെ രാധേശ്യാം എന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിലെന്ന് കെഎസ് ശബരീനാഥൻ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ്...

കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതന് വീണ്ടും കനത്ത തിരിച്ചടി ;...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് വീണ്ടും കനത്ത...

6 റൗണ്ട് എംഎൽഎ എന്ന് പരിഹാസം ; ധർമടം തിരിച്ച് പിടിക്കാമായിരുന്നെന്ന് ആവർത്തിച്ച് വി...

0
കണ്ണൂർ: പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ...

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം : കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

0
കണ്ണൂർ : വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയുമായി...