പ്ലസ്‌വൺ സ്‌പോർട്‌സ് ക്വാട്ടയിൽ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്നുകൂടി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: പ്ലസ്‌വൺ സ്‌പോർട്‌സ്‌ ക്വാട്ടയിൽ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് നാലിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ അലോട്‌മെന്റിനു ശേഷം സ്‌പോർട്‌സ് ക്വാട്ടയിൽ 3,714 സീറ്റ് അവശേഷിച്ചിരുന്നു. എന്നാൽ സപ്ലിമെന്ററി അലോട്‌മെന്റിലേക്കു പരിഗണിക്കാൻ 461 പേരാണ് അപേക്ഷിച്ചത്. ഇതിൽ 435 പേർ അലോട്‌മെന്റിൽ ഉൾപ്പെട്ടു. കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ച വൈകിട്ടുവരെ സ്‌കൂളിൽ ചേരാം. ഇരുവിഭാഗങ്ങളിലും ബാക്കിവരുന്ന സീറ്റ് അതിനുശേഷം പൊതുമെറിറ്റിലേക്ക് മാറ്റും.

സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിൽ മിച്ചമുള്ള സീറ്റ് മെറിറ്റിലെ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിൽ ഉൾപ്പെടുത്തും. ഈ അലോട്‌മെന്റിനുള്ള സീറ്റൊഴിവ് ശനിയാഴ്ച ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം മെറിറ്റിൽ മിച്ചമുണ്ടായിരുന്നത് 38,956 സീറ്റാണ്. സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിൽനിന്ന് പൊതുമെറിറ്റിലേക്ക് എടുക്കുന്നവ കൂടി ഇതോടൊപ്പം പരിഗണിക്കുമ്പോൾ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിൽ അരലക്ഷത്തോളം സീറ്റുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...