തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടി. റേഷന്‍ കടയില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 20 വരെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. കിറ്റ് വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി എത്തണം. റേഷന്‍ കടകളില്‍ നിന്ന് അതിജീവന കിറ്റ് വാങ്ങാത്തവരാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കിറ്റ് വാങ്ങാത്തത്.
കഴിഞ്ഞ 26 നാണ് റേഷന്‍കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍ 84.48 ലക്ഷം പേര് കിറ്റ് വാങ്ങി. തയ്യാറാക്കിയതില്‍ ശേഷിക്കുന്ന 1.71 ലക്ഷം കിറ്റുകള്‍ റേഷന്‍കടകളില്‍ നിന്ന് സപ്ലൈകോ തിരിച്ചെടുത്തു. നീലകാര്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ വാങ്ങാനുള്ളത്. 76012 പേര്. പുതിയതായി റേഷന്‍കാര്‍ഡ് കിട്ടിയവരില്‍ പകുതിപ്പേരും കിറ്റ് വാങ്ങിയിട്ടില്ല.