സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ സൗ​ജ​ന്യ ​ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ശ​നി​യാ​ഴ്ച വ​രെ നീ​ട്ടി ; വാങ്ങാനുള്ളത് ര​ണ്ട് ലക്ഷ​ത്തോ​ളം പേ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ  സൗ​ജ​ന്യ ​ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ശ​നി​യാ​ഴ്ച വ​രെ നീ​ട്ടി. റേ​ഷ​ന്‍ ക​ട​യി​ല്‍ നിന്നും സൗ​ജ​ന്യ​ ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ജൂ​ണ്‍ 20 വ​രെ സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി സ്‌​റ്റോ​റു​ക​ള്‍, സൂപ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​ങ്ങാം. കി​റ്റ് വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി എ​ത്ത​ണം. റേഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് അ​തി​ജീ​വ​ന കി​റ്റ് വാ​ങ്ങാ​ത്ത​വ​രാ​ണ് ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഏ​താ​ണ്ട് ര​ണ്ട് ലക്ഷ​ത്തോ​ളം പേ​രാ​ണ് കി​റ്റ് വാ​ങ്ങാ​ത്ത​ത്.

ക​ഴി​ഞ്ഞ 26 നാ​ണ് റേ​ഷ​ന്‍​ക​ട വ​ഴി​യു​ള്ള കി​റ്റ് വി​ത​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. 87.28 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ 84.48 ലക്ഷം പേ​ര്‍ കി​റ്റ് വാ​ങ്ങി. ത​യ്യാ​റാ​ക്കി​യ​തി​ല്‍ ശേ​ഷി​ക്കു​ന്ന 1.71 ല​ക്ഷം കി​റ്റു​ക​ള്‍ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്ന് സ​പ്ലൈ​കോ തിരിച്ചെ​ടു​ത്തു. നീ​ല​കാ​ര്‍​ഡു​കാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ങ്ങാ​നു​ള്ള​ത്. 76012 പേ​ര്‍. പു​തി​യ​താ​യി റേ​ഷ​ന്‍​കാ​ര്‍​ഡ് കിട്ടിയവരി​ല്‍ പ​കു​തി​പ്പേ​രും കി​റ്റ് വാ​ങ്ങി​യി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

0
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില...

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു

0
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം....

പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച...