ട്രയലിനു ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിക്ടേഴ്‌സ് ചാനല്‍ മുഖേന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ട്രയലിനു ശേഷം പുനരാരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ ജില്ലയില്‍ സൗകര്യം ഒരുക്കിയതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട് പറഞ്ഞു. ട്രയല്‍ സമയത്ത് 4819 കുട്ടികള്‍ക്ക് ക്ലാസ് ലഭ്യമായിരുന്നില്ല. പൊതു ഇടങ്ങളില്‍ സൗകര്യം ഒരുക്കിയാണ് ഇതില്‍ ഏറെപ്പേര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്തിയത്. സന്നദ്ധ സംഘടനകളും വ്യക്തികളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വ്യക്തിഗത സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.

കൂടുതല്‍ പൊതു ഇടങ്ങളില്‍ അടുത്തയാഴ്ചയോടുകൂടി സമഗ്രശിക്ഷ കേരള സൗകര്യം ഒരുക്കും. ജില്ലയിലെ എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. സാമൂഹിക മാധ്യമ കൂട്ടായ്മകളില്‍ അംഗങ്ങളല്ലാത്ത കുട്ടികളെ നേരില്‍ കാണുന്നതിനും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...