ഓണക്കാലത്ത് പ്രത്യേക സമ്മാന പദ്ധതിയുമായി സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണസമ്മാനമായി നല്‍കാന്‍ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളുമായി സപൈക്ലോ. 500, 1000 രൂപയുടേതാണ് ഗിഫ്റ്റ് കാര്‍ഡുകള്‍. ഇവ ഉപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ ഉള്‍പ്പെട്ട സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്‍പന്നങ്ങളുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയാണ് കിറ്റുകള്‍. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് നല്‍കുന്നത്.

അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ , ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്സ് മാങ്ങ അച്ചാര്‍, കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉല്‍പന്നങ്ങള്‍. അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍പൊടി, ശര്‍ക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലുള്ളത്. ശബരി ബ്രാന്‍ഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി  സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സെമിയ പായസം മിക്സ്, പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്നേച്ചര്‍ കിറ്റിലെ ഉല്‍പന്നങ്ങള്‍.

ഓണക്കാലത്ത് സപ്ലൈകോ വില്‍പന ശാലകളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കിച്ചന്‍ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 288 നിത്യോപയോഗ സാധനങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്. ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പ് നടത്തും. ഒരു പവന്‍ സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളുണ്ട്. ദിവസേനെ നറുക്കെടുപ്പുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...