സപ്ലൈകോ വഴി നടക്കുന്ന സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിതരണം
നിർത്തലാക്കില്ല : 
മന്ത്രി ജി ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോ വഴി നടക്കുന്ന സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സബ്‌സിഡി സാധനങ്ങളുടെ വിൽപ്പന നിർത്താൻ സർക്കാർ തീരുമാനിച്ചു എന്ന തരത്തിൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകളാണ് ചില മാധ്യമങ്ങൾ പ്രാചരിപ്പിക്കുന്നത്. എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌ 2016ലെ വിപണിവിലയെക്കാൾ 25 ശതമാനം കുറച്ച്‌ ഉൽപ്പന്നങ്ങൾ കൊടുക്കാനാണ്‌. വിലയിൽ മാറ്റം വരുത്താതെ അതനുസരിച്ച്‌ 13 ഇന സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലറ്റിലൂടെ അഞ്ചുവർഷം നൽകി. രണ്ടാം എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയശേഷവും വിൽപ്പന അതേ വിലയിൽ തുടരുകയാണ്‌. ഏഴരവർഷംമുമ്പുള്ള വിലയ്‌ക്ക്‌ നിലവിലെ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ നൽകുന്നതിന്‌ സപ്ലൈകോയ്‌ക്ക്‌ കഴിയാത്ത സാഹചര്യമാണ്‌. ഇതുസംബന്ധിച്ച്‌ പഠിക്കാനും നിർദേശം സമർപ്പിക്കാനും നിയോഗിച്ച വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ട്‌ വകുപ്പിന്റെ പരിഗണനയിലാണ്‌ എന്നും വൈകാതെ ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക്‌ വരുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...