വെള്ളറട ആദിവാസി ഭൂമിയിലെ ക്വാറികൾക്കെതിരെ സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടൽ. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി . കേസുകൾ പരിഗണിക്കാതെ നീട്ടിവെക്കുന്ന വിവരം മീഡിയവൺ പുറത്ത് കൊണ്ടുവന്നിരുന്നു.
ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാജ രേഖകളുടെ പിൻബലത്തിൽ വെള്ളറടയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് സുപ്രിംകോടതി ഇടപെടൽ. ക്വാറി പ്രവർത്തിക്കുന്ന ഭൂമി ആദിവാസികളുടേതാണ് എന്നു കാട്ടി വെള്ളറടയിലെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുകൾ അനന്തമായി നീട്ടിവെക്കുകയായിരുന്നു. ഇത് തുടർന്നാണ് നാട്ടുകാർ സുപ്രിംകോടതിയിൽ എത്തിയത്.

കേസുകൾ ഉടനടി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി ഹൈക്കോടതിയുടെ ആവശ്യപ്പെട്ടു. വിധിയുടെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അയച്ചു കൊടുക്കും. റവന്യൂ വകുപ്പ് സഹകരിക്കാത്തത് കേസ് അനന്തമായി നീളുന്നതിന് കാരണമായിരുന്നു. വർഷങ്ങൾക്കു മുമ്പ് വെള്ളറട പ്രദേശത്തെ കാണി വിഭാഗത്തിലുള്ള ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ഇത് ഭൂമി ഭൂ നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...