കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടുതൽ സർക്കാർ ജീവനക്കാരെ ഉയോഗിക്കരുത് എന്ന് കോടതി.

88% എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി എന്നും ചില രാഷ്ട്രീയ പാർട്ടികളാണ് തടസം സൃഷ്ട്ടിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. 25000 ഉദ്യോഗസ്ഥരെ തങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് തടസമില്ലാതെ മുന്നോട്ട് പോകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...