സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികൾ ഉപകരണമാക്കുന്നു: ആര്‍.എസ്.എസ് മുഖപത്രം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികൾ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആര്‍.എസ്.എസ് മുഖപത്രം. ബിബിസി ഡോക്യുമെന്‍ററിയിൽ കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമർശനം. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമർശനം.ബിബിസിയിലെ ഇന്‍കം ടാക്സ് പരിശോധനക്ക് ഒരു ദിവസം മുമ്പാണ് പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രിംകോടതി പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് സുപ്രിംകോടതിയുടെ ചുമതല. ഇന്ത്യയ്‌ക്കായുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

മനുഷ്യാവകാശങ്ങളുടെ പേരിൽ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് എഡിറ്റോറിയല്‍ ആരോപിച്ചു- “ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും അവരുടെ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു. അടുത്ത പടി ദേശവിരുദ്ധ ശക്തികള്‍ക്ക് രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പാക്കുകയാണ്. മതപരിവർത്തനത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താനുള്ള അവകാശം അവര്‍ നേടിയെടുക്കുന്നു. ഇതെല്ലാം നേടിയെടുക്കാന്‍ അവര്‍ക്ക് ഇന്ത്യൻ നിയമങ്ങളുടെ സംരക്ഷണം വേണം”. തെറ്റായ കാര്യങ്ങളാണ് ബിബിസി പറയുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്‍ററി അസത്യവും ഭാവനയും നിറഞ്ഞതാണ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....