ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേരെ എൻസിആർടി കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എൻസിആർടി പാഠപുസ്‌തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി. മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളിൽ നിന്നും നീക്കണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു. വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചവർക്കെതിരെയും നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. വിവാദ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കാനും പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് മറ്റൊരു വിദഗ്ധ സമിതിയെ രൂപീകരിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്‌കരിച്ച അദ്ധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...