ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സി.ടി. രവികുമാര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ഇന്നലെ രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി.

പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാര്‍ സന്ദര്‍ശകഡയറിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.

വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കര്‍പ്പൂരാഴി ഘോഷയാത്രചടങ്ങിലും ജസ്റ്റീസ് സി.ടി. രവികുമാര്‍ സംബന്ധിച്ചിരുന്നു. ശബരിമല അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ നിഥിന്‍ രാജ്, ദ്രുതകര്‍മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, സന്നിധാനം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് സി.പി. അശോകന്‍, ഓഫീസര്‍ കമാന്‍ഡന്റുമാരായ എ. ഷാജഹാന്‍, ബാലകൃഷ്ണന്‍, സി.കെ. കുമാരന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പുണ്യം പൂങ്കാവനം പോലീസ് സേനാംഗങ്ങള്‍, ദ്രുതകര്‍മസേന(ആര്‍.എ.എഫ്), ദേശീയദുരന്തപ്രതികരണ സേന(എന്‍.ഡി.ആര്‍.എഫ്.) അംഗങ്ങള്‍, അഗ്‌നി രക്ഷാ സേന, എക്സൈസ്, വനംവകുപ്പ് ജീവനക്കാര്‍, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അഖില ഭാരത അയ്യപ്പ സേവാസംഘം വോളണ്ടിയര്‍മാര്‍, അയ്യപ്പഭക്തര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...