പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് സുപ്രിം കോടതി ; ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് സുപ്രിംകോടതി. അനിശ്ചിതത്വമല്ല പ്രതീക്ഷയുടെ കിരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെയും മൂല്യനിര്‍ണയരീതിയെയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് പരാമര്‍ശങ്ങള്‍.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സിബിഎസ്ഇ ഹര്‍ജികള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റി. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ്  വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്പ്രൂവൈസെഷന് അവസരം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് ഏകീകൃത നയം വേണമെന്നും മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ചുക്കൊണ്ടാണ് നിര്‍ദേശം. നിലപാട് അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ തന്നെ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...