ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം ; ഹർജി തള്ളി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ധർമസ്ഥല ശ്രീ ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറിയും ധർമസ്ഥല ധർമാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരനുമായ ഡി.ഹർഷേന്ദ കുമാറാണ് ഹരജി ഫയൽ ചെയ്തത്. വാർത്തകൾ അപകീർത്തികരമാവുന്നുവെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും മൻമോഹനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനാൽ അപൂർവമായ കേസുകളിൽ മാത്രമാണ് ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് മൻമോഹൻ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലും ടെലിവിഷനിലും ദിവസവും അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും കുറഞ്ഞത് ഇടക്കാല സംരക്ഷണമെങ്കിലും വേണമെന്നും ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. എന്നാൽ, അപകീർത്തികരമായ റിപ്പോർട്ടുകൾ നഷ്ടമുണ്ടാക്കിയാൽ ക്ഷേത്രത്തിന് എല്ലായ്‌പ്പോഴും നഷ്ടപരിഹാരം തേടാമെന്നും എന്നാൽ മാധ്യമങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.ക്ഷേത്രത്തിനെതിരെ അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുവെന്ന് ആരോപിച്ച് ഹർഷേന്ദ്ര കുമാർ നേരത്തെ ബംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. 8,842 വാർത്താലിങ്കുകളും ഹർജിയിൽ പരാമർശിച്ചിരുന്നു. ജൂലൈ 18ന് ബംഗളൂരു കോടതി കുഡ്ല റാംപേജ് യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളും കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...